32.2 C
Kunnamkulam
Wednesday, November 11, 2026
Home Bureaus Erumapetty പന്നിത്തടം ജംക്ഷനിലെ അപകടസാധ്യത ഒഴിവാക്കാൻ അടിയന്തര നടപടി വേണം: മന്ത്രിക്ക് നിവേദനം നൽകി കോൺഗ്രസ്

പന്നിത്തടം ജംക്ഷനിലെ അപകടസാധ്യത ഒഴിവാക്കാൻ അടിയന്തര നടപടി വേണം: മന്ത്രിക്ക് നിവേദനം നൽകി കോൺഗ്രസ്

12

 

പന്നിത്തടം ജംക്ഷനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ തടയുന്നതിന് വേണ്ടി അടിയന്തര റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീറിന് കെപിസിസി ജനറല്‍ സെക്രട്ടറി പി.ടി. അജയ് മോഹന്‍ നിവേദനം നല്‍കി. കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷറഫു പന്നിത്തടമാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ പന്നിത്തടം ജംക്ഷനില്‍ രണ്ട് ഡസനോളം ഗുരുതരമായ വാഹനാപകടങ്ങള്‍ ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കേച്ചേരിഅക്കിക്കാവ് ബൈപാസ് യാഥാര്‍ഥ്യമായതോടെ പ്രദേശത്തെ ഗതാഗതക്രമത്തിലുണ്ടായ മാറ്റങ്ങളും ജംക്ഷനിലെ വര്‍ധിച്ച അപകടസാധ്യതകളും കണക്കിലെടുത്ത് അടിയന്തര പരിഹാരനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!