32.5 C
Kunnamkulam
Wednesday, November 11, 2026
Home Bureaus Guruvayur വ്യാപാരികളെ വികസന വിരോധികളായി ചിത്രീകരിക്കരുത്: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

വ്യാപാരികളെ വികസന വിരോധികളായി ചിത്രീകരിക്കരുത്: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

5

ഗുരുവായൂര്‍ ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ നടന്ന സ്ഥലമെടുപ്പ് നടപടികളിലെ കൃത്യമായ ആസൂത്രണമില്ലായ്മ കാരണം വഴിയാധാരമായ വ്യാപാരികളെ വികസനത്തിന് തടസ്സം നില്‍ക്കുന്നവരായി ചിത്രീകരിച്ച് അധിക്ഷേപിക്കരുതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഗുരുവായൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. വികസനത്തിന്റെ പേരില്‍ വ്യാപാരികള്‍ക്കെതിരായ കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും നൂറു മീറ്ററിനുള്ളില്‍ വ്യക്തമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി, കച്ചവടക്കാര്‍ക്കും ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും അര്‍ഹമായ അതിജീവന പാക്കേജ് നല്‍കി ഗുരുവായൂര്‍ ദേവസ്വം മാതൃക കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഓരോ ദേശത്തിന്റെയും ഭക്ഷണത്തനിമ നിലനിര്‍ത്താന്‍ ഹോട്ടല്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഒ.കെ.ആര്‍. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ സി. ബിജുലാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന്‍, ജി.കെ. പ്രകാശന്‍, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, വി.ആര്‍. സുകുമാര്‍, എ.സി. ജോണി, എന്‍.കെ. അശോക് കുമാര്‍, എസ്. സന്തോഷ്, പി.എസ്. ബാബുരാജ്, രാജേഷ് ഗോകുലം തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!