കുന്നംകുളം മണ്ഡലത്തിലെ കാട്ടുപന്നിശല്ല്യം തടയാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന് ബി.കെ.എം.യു ആവശ്യപ്പെട്ടു. വിഷയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ട രീതിയില്‍ ഇടപെടുകയോ, വിളകള്‍ നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയോ ചെയ്യുന്നില്ലെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന് ബി.കെ.എം.യു ആരോപിച്ചു. ഈ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്ക്കുന്ന സമീപനമാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ഇനിയും തുടരുന്നതെങ്കില്‍ ബി.കെ.എം.യു കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമര പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നിയോജകമണ്ഡലം സെക്രട്ടറി ജോജി വര്‍ഗീസ് അറിയിച്ചു.എം.ആര്. രമേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ കുന്നംകുളം പ്രസിഡന്റ് സി.എന്‍. ഷെമീര്‍ സ്വാഗതവും രാജന് മരത്തന്‍കോട് നന്ദിയും പറഞ്ഞു.



