30.9 C
Kunnamkulam
Friday, November 13, 2026
Home Bureaus Chavakkad സെക്രട്ടറിയേറ്റ് വളയല്‍ സമര പ്രചാരണ ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നല്‍കി

സെക്രട്ടറിയേറ്റ് വളയല്‍ സമര പ്രചാരണ ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നല്‍കി

7

സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ജീവനക്കാരുടെയും അധ്യാപകരുടെയും വാഹന പ്രചാരണ ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നല്‍കി. ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ടി.കെ.എ. ഷാഫി നയിക്കുന്ന മലപ്പുറം, പാലക്കാട്, തൃശൂര്‍ മേഖലകളിലെ വാഹന പ്രചാരണ ജാഥയ്ക്കാണ് സ്വീകരണം നല്‍കിയത്. സ്വീകരണ യോഗത്തില്‍ സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എം.എല്‍.എ.-എന്‍.കെ.അക്ബര്‍, എന്‍.ആര്‍.ഇ.ജി.എസ് വര്‍ക്കേഴ്‌സ് ഏരിയ സെക്രട്ടറി ടി.വി. സുരേന്ദ്രന്‍, വി.സുമോദ്, മാലിക്കുളം അബ്ബാസ്, കെ.കെ. മുബാറക്, അശോകന്‍, എം.ആര്‍. രാധാകൃഷ്ണന്‍, ഷൈനി ഷാജി, പ്രിയ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!