30.9 C
Kunnamkulam
Friday, November 13, 2026
Home Bureaus Chavakkad തൊട്ടാപ്പ് വാതക ശ്മശാനം അടച്ചിടുന്നതിനെതിരെ സംയുക്ത മരണാനന്തര സമിതി പഞ്ചായത്ത് മാര്‍ച്ച് നടത്തി

തൊട്ടാപ്പ് വാതക ശ്മശാനം അടച്ചിടുന്നതിനെതിരെ സംയുക്ത മരണാനന്തര സമിതി പഞ്ചായത്ത് മാര്‍ച്ച് നടത്തി

10

കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് വാതക ശ്മശാനം ഇടയ്ക്കിടെ തകരാറിലായി മാസങ്ങളോളം അടച്ചിടുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത മരണാനന്തര സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്തില്‍ മരണപ്പെടുന്നവരുടെ സംസ്‌കാരച്ചെലവ് സൗജന്യമാക്കുക, പുതിയൊരു സംസ്‌കരണ യൂണിറ്റ് അനുവദിക്കുക, ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു.അഞ്ചങ്ങാടി വളവില്‍ നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം സമിതി രക്ഷാധികാരി പി.വി. ഷണ്മുഖന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി. മനോജ് അധ്യക്ഷനായി. രക്ഷാധികാരി പി.എ. പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എ.ആര്‍. രാജേഷ്, എം.എസ്. പ്രകാശന്‍, റാഹില വഹാബ്, മുനീര്‍, സമിതി സെക്രട്ടറി സി.വി. പ്രേമരാജ്, കെ.എ. ജയതിലകന്‍, തൊടു ഉണ്ണികൃഷ്ണന്‍, അഷറഫ് ബ്ലാങ്ങാട്, സുനില്‍ കാരയില്‍ എന്നിവര്‍ സംസാരിച്ചു.കടപ്പുറം പഞ്ചായത്തിലെ 18 മരണാനന്തര സമിതികളുടെ കൂട്ടായ്മയാണ് സംയുക്ത മരണാനന്തര സമിതി.

ADVERTISEMENT
error: Content is protected !!