29.6 C
Kunnamkulam
Saturday, November 14, 2026
Home Bureaus Punnayurkulam ചാവക്കാട് ഉപജില്ലാ കലോത്സവം; മമ്മിയൂര്‍ എല്‍.എഫിന്റെ ‘ചോര’ നാടകം ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ചാവക്കാട് ഉപജില്ലാ കലോത്സവം; മമ്മിയൂര്‍ എല്‍.എഫിന്റെ ‘ചോര’ നാടകം ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

11

ചാവക്കാട് ഉപജില്ലാ കലോത്സവത്തില്‍ മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് എസ് അവതരിപ്പിച്ച ‘ചോര’ എന്ന നാടകം മികച്ച വിജയത്തോടെ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആണ്‍കുട്ടികളില്ലാതെ പൂര്‍ണ്ണമായും പെണ്‍കുട്ടികള്‍ അരങ്ങിലെത്തിച്ച ഈ നാടകം നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.കിടപ്പിലായ അമ്മയെയും മകളെയും സംരക്ഷിക്കുന്നതിനിടയില്‍ ആണുങ്ങളെപ്പോലെ ജീവിക്കേണ്ടിവന്ന റബേക്ക എന്ന കഥാപാത്രവും, തന്റെ മകളെ പീഡിപ്പിച്ചു കൊന്നവനോടുള്ള അവളുടെ ശക്തമായ പ്രതികാരവുമാണ് നാടകത്തിന്റെ വിഷയം. ബാബു വൈലത്തൂര്‍ രചന നിര്‍വഹിച്ച നാടകം സംവിധാനം ചെയ്തത് അനീഷ് ആളൂരും നവീന്‍ പയനും ചേര്‍ന്നാണ്. നന്ദന, ആര്യന്‍, സൂര്യന്‍ എന്നിവരാണ് ആര്‍ട്ട് വര്‍ക്ക് കൈകാര്യം ചെയ്തത്. മികച്ച നടനായി സില്‍സിലയും മികച്ച നടിയായി റബേക്കയായി അഭിനയിച്ച റോസിലിയും തിരഞ്ഞെടുക്കപ്പെട്ടു. ചര്‍ച്ച് നടുമുറ്റത്ത് വേദി മൂന്നില്‍ വെച്ചാണ് കാണിക്കളുടെ കയ്യടി നേടിയ നാടകം അരങ്ങേരിയത്. കാണികളില്‍ ഒരാളായി എന്‍ കെ അക്ബര്‍ എം എല്‍ എ യും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!