പോര്‍ക്കുളം പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മധുര സംഗമം എന്ന പേരില്‍ വയോജന കലാമേള നടത്തി. പറേമ്പാടം ചോയ്സ് ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തിയ മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.എ ജ്യോതിഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് തുഷാര സുബീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി രഘുനാഥ് മുഖ്യാഥാതിയായി. ജില്ലാ പഞ്ചായത്ത് അംഗം, പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മറ്റി ചെയര്മാന്മാരായ തമ്പി കെ ജോബ്, രേഖ ജയറാം, മെമ്പര്‍ പി.പ്രവീണ്‍ കുമാര്‍, എന്‍.രാധാക്യഷ്ണന് മാസ്റ്റര്‍, ഐ സി ഡി.എസ് സൂപ്പര്‍വൈസര്‍ അനിത, ബിന്ദു ഹരീന്ദ്രന്‍, മറ്റു ജനപ്രധിനിതികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ വ്യക്തികളെ
ജില്ലാ പഞ്ചായത്ത് അംഗം പ്രശാന്തന് മാസ്റ്റര്‍ ഉപഹാരം നല്കി ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.



