കടവല്ലൂര്‍ അന്യോന്യത്തോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സെമിനാറുകള്‍ക്ക് തുടക്കമായി.
‘വേദഗ്രന്ഥങ്ങളും ഭാരതീയ ജ്ഞാനപാരമ്പര്യവും: ജ്യോതിശാസ്ത്രവും ആയുര്‍വേദവും’ എന്ന വിഷയത്തിലാണു സെമിനാര്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ പത്തിനു സാന്‍ഫ്രാന്‍സിസ്‌കോ വേദാന്ത സൊസൈറ്റി ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയ മേധാവി സ്വാമി തത്വമയാനന്ദ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കാലടി സംസ്‌കൃത സര്‍വകലാശാല റിട്ട. പ്രഫസര്‍ ഡോ. സി.എം. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. സ്വാമി ജപസിദ്ധാനന്ദ, പ്രഫ. കെ.എ.രവീന്ദ്രന്‍, കെ.എന്‍.രാമനുണ്ണി, പി.ബി.ബിജു എന്നിവര്‍ സംസാരിച്ചു.ഞായറാഴ്ച രാവിലെ 10 മുതല്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നടക്കും.ഡോ. എ.ജെ.പരമേശ്വരന്‍, എസ്.അഴഗിരി, ഡോ.ആലത്തിയൂര്‍ നാരായണന്‍ നമ്പി, ഡോ. പി.രാംമനോഹര്‍, ഡോ.വിഷ്ണു നമ്പൂതിരി, ഡോ.നിയ ശിവന്‍ പ്രദീപ്, ഡോ.ഇന്ദുലാല്‍, ഡോ. പി.പി.കിരാതമൂര്‍ത്തി, കളരിഗുരു ശ്രീഹരി, ആര്‍.രോഹിണി, ഇ.എ സ്.പാര്‍വതി, എം.മൃദുല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തിങ്കളാഴ്ച ഉച്ചയോടെ സെമിനാര്‍ സമാപിക്കും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ – അന്യോന്യം ഉദ്ഘാടനം ചെയ്യും.



