31.3 C
Kunnamkulam
Saturday, November 14, 2026
Home Bureaus Kunnamkulam ശാസ്ത്ര സാംസ്‌കാരികോത്സവം; കുന്നംകുളം മേഖല തല അദ്ധ്യാപക സംഗമം നടന്നു

ശാസ്ത്ര സാംസ്‌കാരികോത്സവം; കുന്നംകുളം മേഖല തല അദ്ധ്യാപക സംഗമം നടന്നു

8

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതലത്തില്‍ 150 കേന്ദ്രങ്ങളില്‍ ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ കുന്നംകുളം മേഖല തല പരിപാടികളിലൊന്നായ അദ്ധ്യാപക സംഗമം നടന്നു. സംഗമത്തിന്റെ ഭാഗമായി അധ്യാപനത്തിലെ എ. ഐയുടെ സാദ്ധ്യതകള്‍ എന്ന വിഷയം അനുഭവാധിഷ്ഠിതമായി, ഐ. ടി.റാങ്ക് ജേതാവും, കോഴിക്കോട് സര്‍വകശാല മുന്‍സെനറ്റംഗവും കോളേജ് അദ്ധ്യാപികയുമായ എം. രശ്മി അവതരിപ്പിച്ചു. കേച്ചേരി ഗവ എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബി.ആര്‍.സി ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ.എ.സിറാജുദ്ദീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല പ്രസിഡണ്ട് ഡോ. ആര്‍. ബ്രിനേഷ് അധ്യക്ഷനായി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സച്ചിന്‍ പ്രകാശ്, ഗ്രാമ പഞ്ചായത്ത് അംഗം മിനി രാജേഷ്, കേച്ചേരി ഗവ എല്‍.പി. പ്രധാന അധ്യാപിക ഷീജ ടീച്ചര്‍, ചൂണ്ടല്‍ ഗവ.യു.പി. സ്‌കൂള്‍ പ്രധാന അധ്യാപിക ഷീജ ജോസ്, പരിഷത്ത് യൂണിറ്റ് സെക്രട്ടറി രവിചന്ദര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!