29.5 C
Kunnamkulam
Sunday, November 15, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആനീദേ പെരുന്നാള്‍ ആചരിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആനീദേ പെരുന്നാള്‍ ആചരിച്ചു

0

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സകല മരിച്ചുപോയവരെയും അനുസ്മരിക്കുന്ന ആനീദേ പെരുന്നാള്‍ ആചരിച്ചു.ശനിയാഴ്ച വൈകീട്ട് സന്ധ്യാനമസ്‌കാരത്തോടെ ആരംഭിച്ച പെരുന്നാള്‍ ശുശ്രൂഷകളില്‍ നിരവധി വിശ്വാസികള്‍ തങ്ങളുടെ പ്രിയപ്പെട്ട പൂര്‍വികരുടെ കല്ലറകളില്‍ മെഴുകുതിരികള്‍ തെളിയിച്ച് പ്രാര്‍ത്ഥനയോടെ അവരെ അനുസ്മരിച്ചു. ഫാ. വി.എം. സാമുവേല്‍ അന്നിച്ചാത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മനുഷ്യന്റെ മരണാനന്തര അവസ്ഥയെക്കുറിച്ചും സന്ദേശം നല്‍കി. തുടര്‍ന്ന് കത്തീഡ്രലിലേക്ക് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത് എന്നിവ നടന്നു. വിശ്വാസികള്‍ നേര്‍ച്ച വിതരണവും ഉണ്ടായി. ഫാ. ഏലിയാസ്, ഫാ. പീറ്റര്‍ കാക്കശ്ശേരി, ഫാ. പത്രോസ് ജി. പുലിക്കോട്ടില്‍, ഫാ. വി.എം.സാമുവേല്‍, ഫാ. ടി.പി. ഗീവര്‍ഗീസ്, ഫാ. സക്കറിയ കൊള്ളന്നൂര്‍, ഫാ. ജോസഫ് ചെറുവത്തൂര്‍, ഫാ. മാത്യു ടി. തോമസ്, ഫാ. ജോസഫ് ജോര്‍ജ്, ഫാ. ഇയ്യോബ് ഒഐസി എന്നിവര്‍ ശുശ്രൂഷകളില്‍ ഭാഗമായി. ഞായറാഴ്ച രാവിലെ 6 മണിക്ക് സെമിത്തേരി ചാപ്പലില്‍ പ്രഭാത നമസ്‌കാരവും 6.45 ന് വിശുദ്ധ കുര്‍ബാനയും നടന്നു. തുടര്‍ന്ന് രാവിലെ 8 മണിക്ക് കത്തീഡ്രലില്‍ നിന്നാരംഭിച്ച വെള്ളം തെളിക്കല്‍ ശുശ്രൂഷ സെമിത്തേരി ചാപ്പലില്‍ എത്തിച്ചേര്‍ന്നു. അവിടെ നടന്ന പൊതുവായ ധൂപപ്രാര്‍ത്ഥനയ്ക്കുശേഷം സെമിത്തേരി ചുറ്റിയുള്ള പ്രദക്ഷിണവും വെള്ളം തളിക്കല്‍ ശുശ്രൂഷയും നടത്തി. തുടര്‍ന്ന് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും സകല മരിച്ചുപോയവര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്ക് കത്തീഡ്രല്‍ വികാരി ഫാ. ടി. സി. ജേക്കബ്, സഹവികാരി ഫാ. കുര്യാക്കോസ് ജോണ്‍സണ്‍, കൈസ്ഥാനി റെജി സി.ഐ., സെക്രട്ടറി ഷാജി സി.സി. എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!