29.5 C
Kunnamkulam
Sunday, November 15, 2026
Home Bureaus Erumapetty നെല്ലുവായ് ഗ്രാമീണ വായനശാല ആദരണീയ ചടങ്ങ് സംഘടിപ്പിച്ചു

നെല്ലുവായ് ഗ്രാമീണ വായനശാല ആദരണീയ ചടങ്ങ് സംഘടിപ്പിച്ചു

1

നെല്ലുവായ് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ആദരണീയ ചടങ്ങ് സംഘടിപ്പിച്ചു. 2026 ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരവും തളിപ്പറമ്പ് ശ്രീ രാജരാജേശ്വര കലാരത്‌ന പുരസ്‌ക്കാരവും കേന്ദ്ര ഗവണ്‍മെന്റ് സീനിയര്‍ ഫെലോഷിപ്പും നേടിയ കലാനിലയം ഗോപി ആശാന്‍ നെല്ലുവായിയേയും, മദ്ദള പ്രതിഭക്കുള്ള തിരുവില്വാമല മാധവവാര്യര്‍ പുരസ്‌ക്കാരം ലഭിച്ച കലാമണ്ഡലം സുബീഷ് നെല്ലുവായിയേയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.കെ.ശിവന്‍ അധ്യക്ഷനായി. ഡോ. ശ്രീകൃഷണന്‍ മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി അജു നെല്ലുവായ്, പഞ്ചായത്ത് മെമ്പര്‍ മീന ശലമോന്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് എന്‍.ബി.ബിജു, കെ.എന്‍. ഉണ്ണികൃഷണന്‍, പ്രദീപ് നെല്ലുവായ്, പി.റ്റി.സുശാന്ത് എന്നിവര്‍ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ പി.സി.അബാല്‍ മണി, യു.കെ. കണ്ണന്‍, വി.ജയപ്രസാദ്, സജീഷ്, ഐശ്വര്യ രമേഷ്, ലൈബ്രേറിയന്‍ സ്മിത രമേഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ബാലവേദി അംഗങ്ങളുടെ വിവിധ പരിപാടികളും സമ്മാനദാനവും നടന്നു.

 

ADVERTISEMENT
error: Content is protected !!