29.5 C
Kunnamkulam
Sunday, November 15, 2026
Home Bureaus Perumpilavu കരിക്കാട് ഗ്രാമീണ വായനശാലയിൽ ‘പരസ്പരം’ കാമ്പയിൻ നടത്തി

കരിക്കാട് ഗ്രാമീണ വായനശാലയിൽ ‘പരസ്പരം’ കാമ്പയിൻ നടത്തി

0

വായനശാലകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഗ്രന്ഥശാല സംഘത്തിന്റെ നിര്‍ദ്ധേശാനുസരണം കരിക്കാട് ഗ്രാമീണ വായനശാല നടത്തിയ പരസ്പരം കാമ്പയിന്‍ താലൂക്ക് വൈസ് പ്രസിഡണ്ട് ഓമന ബാബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് കൗണ്‍സിലര്‍ ഡെന്നീസ് മങ്ങാട് പദ്ധതി വിശദികരണം നടത്തി. സെക്രട്ടറി ടി.എം.ബൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചു നടന്ന ചര്‍ച്ചയില്‍ പത്മം വേണുഗോപാല്‍, എം.കെ ലോഹിദാസന്‍, എം.എം ഇബ്രഹിം, എം.എസ് ഷഫ്ന, എം.എ ജഫാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

ADVERTISEMENT
error: Content is protected !!