കാഞ്ഞിരത്തിങ്കല്‍ യുവജന വായനശാല സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പ് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം വി സുനീഷ് അധ്യക്ഷത വഹിച്ചു. ചൊവന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയ ഗോപി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സ്വീറ്റി ഷാജു, സ്വപ്ന പ്രിന്‍സ്, നേതൃസമിതി കണ്‍വീനര്‍ കെ ടി ഷാജന് മാസ്റ്റര്‍, വായനശാല സെക്രട്ടറി കെ എസ് റോയ്സണ്‍ എന്നിവര്‍ സംസാരിച്ചു. ആര്യ ഐ കെയര്‍ പ്രതിനിധി ഡോക്ടര്‍ ആതിര പദ്ധതി വിശദീകരണം നടത്തി. താലൂക്ക് പ്രതിനിധി എം ആര് വിജിന്, ഇ വി വിബീഷ്, ലൈബ്രറിയന്‍ പി കെ വിനീഷ് എന്നിവര്‍ നേതൃത്വം നല്കി.



