28.3 C
Kunnamkulam
Sunday, November 15, 2026
Home Bureaus Punnayurkulam ചമ്മനൂര്‍ നൂറുല്‍ ഹുദാ മദ്രസയില്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും ലോഗോ പ്രകാശനവും നടത്തി

ചമ്മനൂര്‍ നൂറുല്‍ ഹുദാ മദ്രസയില്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും ലോഗോ പ്രകാശനവും നടത്തി

0

പുന്നയൂര്‍ക്കുളം ചമ്മനൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ അര്‍ദ്ധ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും ലോഗോ പ്രകാശനവും നടത്തി. മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍ കുട്ടികള്‍ക്ക് മൊമൊന്റകള്‍ നല്‍കി ആദരിച്ചു. മതേര്‍സ് എക്‌സലന്‍സ് കൗണ്‍സിലിന്റെ ലോഗോ മദ്രസ്സാ ലീഡര്‍ യു എന്‍ നിദാന് നല്‍കി മഹല്ല് ഖതീബ് ഡോക്ടര്‍ കബീര്‍ അന്‍വരി പ്രകാശനം ചെയ്തു. സ്റ്റുഡന്റസ് എക്‌സലന്‍സ് പ്രൊജക്റ്റ് അവതരണവും ഖത്തീബ് നിര്‍വഹിച്ചു. മദ്രസ്സാ സദര്‍ മുഅലിം അബ്ദുള്‍ റഹ്‌മാന്‍ ഹിഷാമി പൊതുചര്‍ച്ചക്ക് നേതൃത്വം നല്‍കി. മദ്രസാധ്യാപകരായ ഇസ്മായില്‍ സുഹരി, സമദ്, ഫൈസല്‍ സഖാഫി, ഷിഹാബുദീന്‍ അഷറഫി, അസ്ലം വാഫി എന്നിവര്‍ പ്രോഗ്രസ് കാര്‍ഡ് വിതരണത്തിന് നേതൃത്വം നല്‍കി. മഹല്ല് ട്രഷറര്‍ കോട്ടത്തയില്‍ കുഞ്ഞിമുഹമ്മദ് നന്ദി പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!