29.1 C
Kunnamkulam
Monday, November 16, 2026
Home Bureaus Perumpilavu വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ച് പെങ്ങാമുക്ക് ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ച് പെങ്ങാമുക്ക് ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

20

പെങ്ങാമുക്ക് ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. ചിറക്കല്‍ ജോസ് കല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച ‘ആദരണീയം’ ചടങ്ങിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ നിര്‍വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ടി. കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീര്‍ സ്വാഗതം ആശംസിച്ചു. ഹൈസ്‌കൂള്‍ മാനേജര്‍ കെ. ബി. തമ്പി മാസ്റ്റര്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സന്തോഷ് കൊളത്തേരി, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ സജിത്ത്, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സനോജ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റ്റി കെ. ദിന നദീര്‍, പി. അഫീഫ, റയ്ക്ക മറിയം, ബഷീര്‍ താമരത്ത്, ആത്മിക, നിരഞ്ജന, രമിത, രവി കൂനത്ത് എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ ഉപഹാരം നല്‍കി ആദരിച്ചു.

ADVERTISEMENT
error: Content is protected !!