പുന്നയൂര്‍ക്കുളം കടിക്കാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലഹരിവിരുദ്ധ സെമിനാര്‍ നടത്തി. വടക്കേക്കാട് ജനമൈത്രി പോലീസുമായി സഹകരിച്ചു നടത്തിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷംസീറ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ലസ്കൂള് പി.ടി.എ. പ്രസിഡന്റ് ടി.ബി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എ.സി.പി. സുരേന്ദ്രന് മങ്ങാട് മുഖ്യാതിഥിയായിരുന്നു. വടക്കേക്കാട് സി.ഐ. രമേഷ്, എസ്.എച്ച്.ഒ. ശരത് സോമന് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് ഗുരുവായൂര്‍ സര്‍ഗവേദിയുടെ ബാനറില്‍ ബേബിരാജ് അവതരിപ്പിക്കുന്ന ഒറ്റയാള്‍ നാടകം ‘മാതൃവന്ദനം’ വേദിയില്‍ അരങ്ങേറി. വാര്‍ഡ് മെമ്പര്‍ ഷിമോദ് കാട്ടിശ്ശേരി, പ്രിന്‍സിപ്പല്‍ പി. എസ്. സന്തോഷ് ഹെഡ്മാസ്റര്‍ പി. എ. ജയരാജ് എന്നിവര്‍ സംസാരിച്ചു.



