26 C
Kunnamkulam
Monday, November 16, 2026
Home Bureaus Perumpilavu പാവറട്ടി ശുദ്ധജല വിതരണ പൈപ്പ് വീണ്ടും തകർന്നു; ആറ് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു

പാവറട്ടി ശുദ്ധജല വിതരണ പൈപ്പ് വീണ്ടും തകർന്നു; ആറ് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു

25

പെരുമ്പിലാവ്പട്ടാമ്പി റോഡില്‍ പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നതോടെ ആറു പഞ്ചായത്തുകളില്‍ പൂര്‍ണമായും കുന്നംകുളം നഗരസഭയിലെ ചില പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി. ഏകദേശം 50 വര്‍ഷം പഴക്കമുള്ള കാസ്റ്റ് അയേണ്‍ പൈപ്പാണ് തകര്‍ന്നത്. കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, വടക്കേക്കാട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളെയാണ് പൈപ്പ് തകര്‍ച്ച പ്രധാനമായും ബാധിച്ചത്. കുന്നംകുളം നഗരസഭയിലെ ചില പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെട്ടു. പെരുമ്പിലാവ് മുതല്‍ ജില്ലാ അതിര്‍ത്തിയായ തണത്തറ പാലം വരെയുള്ള ഭാഗങ്ങളില്‍ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ വിവിധയിടങ്ങളില്‍ ആവര്‍ത്തിച്ച് തകരുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനൊപ്പം അടുത്തിടെ ആധുനിക രീതിയില്‍ നവീകരിച്ച റോഡിനും കേടുപാടുകള്‍ സംഭവിക്കുകയാണ്. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന സമ്മര്‍ദവും പൈപ്പിനുള്ളിലെ ജലമര്‍ദവും താങ്ങാനാകാതെയാണ് പഴയ പൈപ്പുകള്‍ പലപ്പോഴും പൊട്ടുന്നതെന്നാണ് വിലയിരുത്തല്‍.

ADVERTISEMENT
error: Content is protected !!