ജലമാണ് ജീവന്റെ അടിസ്ഥാനം. ഓരോ തുള്ളി വെള്ളവും വരുംതലമുറയ്ക്കായി കരുതിവെക്കേണ്ട അമൂല്യ സമ്പത്താണെന്ന സന്ദേശവുമായി ജലസംരക്ഷണത്തിന്റെയും ജലപരിപോഷണത്തിന്റെയും പ്രാധാന്യം ഉയര്‍ത്തി് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.ഭൂജല വകുപ്പും കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ അരുണ്‍ ദാസ് അധ്യക്ഷത വഹിച്ചു.വീടുകളിലും പൊതുസ്ഥലങ്ങളിലും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വ്യാപകമാക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി.ജലസംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ് ആന്റോ തൃശൂര്‍ നയിച്ചു.ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. പി. രാജന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. എം. റസാഖ്, ജനപ്രതിനിധികളായ സ്വീറ്റി ഷാജു, മോനിഷ രജീഷ്, അഞ്ചു സുധീഷ്, പി. എം. അലി, സി. കെ. സദാനന്ദന്‍ മാസ്റ്റര്‍, സ്വപ്ന പ്രിന്‍സ്, സന്ധ്യാ ഷിബു, കെ. എച്ച്. സിദ്ധിഖ്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരായ നിയാസ്, ആസിയ തുടങ്ങിയവര്‍ സംസാരിച്ചു.



