കാട്ടാകാമ്പാല്‍ പഞ്ചായത്തില്‍ ആത്മ പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പശാല ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. കാട്ടാകാമ്പാല്‍ കോള്‍പ്പാടങ്ങളിലെ കര്‍ഷകരുടെ വികസനവും നെല്‍കൃഷിയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കലും ലക്ഷ്യമിട്ടാണ് കാട്ടകാമ്പാല്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ശില്‍ശാല നടത്തിയത്. വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.പി. രാജന്‍, കെ.എം. റസാഖ്, ഷൈലജ അരുണ്‍ദാസ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ കെ.എച്ച്. സിദ്ദിഖ്, അഞ്ചു സുധീഷ് എന്നിവര്‍ സംസാരിച്ചു.കൃഷി ഓഫീസര്‍ അനൂപ് വിജയന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ റിട്ടയേഡ് കൃഷി ജോയിന്റ് ഡയറക്ടര്‍ മിനി കര്‍ഷകര്‍ക്കായി വിദഗ്ധ പരിശീലന ക്ലാസുകള്‍ നയിച്ചു.



