32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam ആര്‍പ്പും ആവേശവും സമ്മാനിച്ച് മൂന്ന് ദിവസങ്ങളിലായി ചെറായിയില്‍ നടന്ന തായംകളി മത്‌സരം സമാപിച്ചു

ആര്‍പ്പും ആവേശവും സമ്മാനിച്ച് മൂന്ന് ദിവസങ്ങളിലായി ചെറായിയില്‍ നടന്ന തായംകളി മത്‌സരം സമാപിച്ചു

75

ആര്‍പ്പും ആവേശവും സമ്മാനിച്ച് മൂന്ന് ദിവസങ്ങളിലായി ചെറായിയില്‍ നടന്ന തായംകളി മത്‌സരം സമാപിച്ചു.ഹനീഫ സിദ്ധിഖ് സഖ്യം വിജയികളായി. ഫസലു-സജീവ് സഖ്യം രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് വടക്കേകാട് എഎസ്ഐ കെ ബി ജലീല്‍ ട്രോഫി സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് 23456രൂപയും രണ്ടാമത് എത്തിയവര്‍ക്ക് 12345 രൂപയുമാണ് സമ്മാനമായി നല്‍കിയത്. ഇതിനു പുറമെ ട്രോഫി, മെഡല്‍, ഓണക്കോടി എന്നിവയും നല്‍കി. പ്രവചന മല്‍സരത്തില്‍ വിജയിച്ച നിരവധി പേരില്‍ നറുക്കെട്ടെടുത്ത അഞ്ചു പേര്‍ക്കും കളി നിയന്ത്രിച്ച രവി, ശറഫുദ്ധീന്‍, നിഷാദ് എന്നിവര്‍ക്കും ഓണക്കോടി സമ്മാനിച്ചു. മൂന്ന് ദിവസം നീണ്ട ഡേ നൈറ്റ് ടൂര്‍ണമെന്റില്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 16 ടീമുകളാണ് മല്‍സരിച്ചത്.

 

ADVERTISEMENT
error: Content is protected !!