ചാലിശ്ശേരി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലളിതമായ ചടങ്ങുകളോടെ ഓണഘോഷങ്ങള്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സജീന ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുധീഷ് പുത്തന്‍പുരയില്‍ അധ്യക്ഷനായി. കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ ബോയ്‌സ് ടോപ്പര്‍ ആയിരുന്ന ഗൗതം കൃഷ്ണ, ചങ്ങാത്തം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡന്റ് സതീഷ് കുമാര്‍, ഷിബു കുമാര്‍, പ്രദീപ് എന്നിവര്‍ക്ക് എന്‍എസ്എസിന്റെ സ്‌നേഹോപഹാരം നല്‍കി. ഓണഘോഷത്തിന്റെ ഭാഗമായി നടത്തിയ വടം വലി ആവേശമായി. മധുരം വിതരണവും ഉണ്ടായി.
ADVERTISEMENT