32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur ബി എം എസ് കൈപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേലൂര്‍ പഞ്ചായത്തില്‍ പ്രകടനവും, പൊതുയോഗവും നടത്തി.

ബി എം എസ് കൈപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേലൂര്‍ പഞ്ചായത്തില്‍ പ്രകടനവും, പൊതുയോഗവും നടത്തി.

70

വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളിദിനത്തോടനുബന്ധിച്ച് ബി എം എസ് കൈപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേലൂര്‍ പഞ്ചായത്തില്‍ പ്രകടനവും, പൊതുയോഗവും നടത്തി. വേലൂര്‍ പഴയ പോസ്റ്റ് സെന്ററില്‍ നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റോഫീസ് സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ബി എം എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം നിര്‍വഹിച്ചു.ബി എം എസ് കൈപ്പറമ്പ് മേഖല പ്രസിഡന്റ് വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം അച്ചുതന്‍, മേഖല സെക്രട്ടറി വിനു, വേലൂര്‍ പഞ്ചായത്ത് സെക്രട്ടറി അരവിന്ദന്‍, മുകുന്ദന്‍ വേലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!