30 C
Kunnamkulam
Wednesday, November 18, 2026
Home Bureaus Perumpilavu കരിക്കാട് സി.എം.എല്‍.പി. സ്‌കൂളിന് മുന്നില്‍ സീബ്രാലൈന്‍ വരച്ചുനല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കി

കരിക്കാട് സി.എം.എല്‍.പി. സ്‌കൂളിന് മുന്നില്‍ സീബ്രാലൈന്‍ വരച്ചുനല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കി

12

അക്കികാവ് കരിക്കാട് സി.എം.എല്‍.പി. സ്‌കൂളിന് മുന്നില്‍ മാഞ്ഞുപോയ സീബ്രാലൈന്‍ പുതുതായി വരച്ചുനല്‍കണമെന്നാവശ്യപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുന്നംകുളം പൊതുമരാമത്ത് നിരത്തു വിഭാഗം അധികാരികള്‍ക്ക് നിവേദനം നല്‍കി. രണ്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ സീബ്രാലൈനെക്കുറിച്ച് പഠിച്ചതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു ആവശ്യവുമായി മുന്നോട്ടുവന്നത്. സ്‌കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റ് കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ സീബ്രാലൈന്‍ അത്യാവശ്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വാഹനയാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സ്‌കൂളിന് മുന്നില്‍ പുതിയ സീബ്രാലൈന്‍ വരച്ചുനല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചു. ഉടന്‍ പരാതി പരിഗണിക്കാമെന്ന് ഉറപ്പും അധികാരികള്‍ നല്‍കി.

 

ADVERTISEMENT
error: Content is protected !!