29.5 C
Kunnamkulam
Thursday, November 19, 2026
Home Bureaus Thrithala തൃത്താല ഞാങ്ങാട്ടിരിയില്‍ സി.പി.ഐ.എം ഓഫീസിന് നേരെ അതിക്രമം; ഓഫീസിന്റെ പൂട്ടുകള്‍ നശിപ്പിച്ചു

തൃത്താല ഞാങ്ങാട്ടിരിയില്‍ സി.പി.ഐ.എം ഓഫീസിന് നേരെ അതിക്രമം; ഓഫീസിന്റെ പൂട്ടുകള്‍ നശിപ്പിച്ചു

8

തൃത്താല ഞാങ്ങാട്ടിരിയില്‍ സി.പി.ഐ.എം ഓഫീസിന് നേരെ അതിക്രമം. ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പൂട്ടുകളില്‍ ഫ്‌ലക്‌സ് ഗം ഒഴിച്ചാണ് നശിപ്പിച്ചത്. ലോക്കല്‍ കമ്മിറ്റി ഓഫീസിന് പുറമെ ലോക്കല്‍ സെക്രട്ടറിയുടെ മുറി, യുവകാഹളം ക്ലബ്, മീറ്റിംഗ് ഹാള്‍ എന്നിവയുടെ പൂട്ടുകളും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് ലോക്കല്‍ സെക്രട്ടറി പി.വി. രാമദാസ് പറഞ്ഞു.പരാതിയുടെ അടിസ്ഥാനത്തില്‍ തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!