ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം സി.വി.ബാലചന്ദ്രന് മാസ്റ്ററെ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ.തുളസി പൊന്നാടയണിയിച്ച് അനുമോദിച്ചു. ചാലിശ്ശേരിയിലെ ബാലചന്ദ്രന് മാസ്റ്ററുടെ വീട്ടില്‍ എത്തിയാണ് മന്ത്രി കെ എ.തുളസി അനുമോദനങ്ങള്‍ അറിയിച്ചത്.കപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര,ഡി.സി.സി.സെക്രട്ടറി പി.ബാലകൃഷ്ണന്,ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം സജീഷ് കളത്തില്‍,ഐ.എന്‍.ടി.യു.സി.ചാലിശ്ശേരി മണ്ഡലം പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു.



