32.3 C
Kunnamkulam
Friday, November 20, 2026
Home Bureaus Perumpilavu ഫ്രണ്ട്‌സ് മൂക്കുതല ആരംഭിക്കുന്ന മെഡിക്കല്‍ ഉപകരണ ബാങ്കിന്റെയും മൊബൈല്‍ ഫ്രീസറിന്റെയും സമര്‍പ്പണച്ചടങ്ങ് നടന്നു

ഫ്രണ്ട്‌സ് മൂക്കുതല ആരംഭിക്കുന്ന മെഡിക്കല്‍ ഉപകരണ ബാങ്കിന്റെയും മൊബൈല്‍ ഫ്രീസറിന്റെയും സമര്‍പ്പണച്ചടങ്ങ് നടന്നു

10

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ മൂക്കുതല വാരിയര്‍മൂല കേന്ദ്രീകരിച്ച് ഫ്രണ്ട്‌സ് മൂക്കുതലയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മെഡിക്കല്‍ ഉപകരണ ബാങ്കിന്റെയും, മൂക്കുതല എന്റെ ഗ്രാമം വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മൊബൈല്‍ ഫ്രീസറിന്റെയും സമര്‍പ്പണച്ചടങ്ങ് വാരിയര്‍മൂലയില്‍ നടന്നു. കിടപ്പുരോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മൊബൈല്‍ ഫ്രീസറും സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഈ സംരംഭങ്ങളുടെ പ്രധാന ലക്ഷ്യം. പരിപാടി കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം. അജയഘോഷ് അധ്യക്ഷത വഹിച്ചു. മുന്‍ പൊന്നാനി എം.എല്‍.എ പി. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി അംഗം അഷ്‌റഫ് കാട്ടില്‍, സി.പി.ഐ പ്രതിനിധി സുമേഷ്, പഞ്ചായത്ത് അംഗം നിഷ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ഫ്രണ്ട്‌സ് മൂക്കുതല പ്രസിഡന്റ് പി.വി. ഷണ്മുഖന്‍ സ്വാഗതവും സെക്രട്ടറി കെ.വി. ബാബുരാജ് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!