32.3 C
Kunnamkulam
Friday, November 20, 2026
Home Bureaus Perumpilavu കാട്ടാകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ യജ്ഞത്തിന്റെ മുന്നൊരുക്ക യോഗം ചേര്‍ന്നു

കാട്ടാകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ യജ്ഞത്തിന്റെ മുന്നൊരുക്ക യോഗം ചേര്‍ന്നു

0

കാട്ടാകാമ്പാല്‍ ഗ്രാമപഞ്ചായത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ യജ്ഞത്തിന്റെ ഭാഗമായി മുന്നൊരുക്ക യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ഐപ്പ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ അരുണ്‍ദാസ്, ജനപ്രതിനിധികളായ എന്‍. കെ. ചന്ദ്രവതി, ഷാജു, സ്വപ്ന പ്രിന്‍സ്, അഞ്ജു സുധീഷ് എന്നിവര്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ കെ. ജയശ്രീ, സുരേഷ്, സുനി എന്നിവര്‍ നേതൃത്വം നല്‍കി. നവംബര്‍ 22 ഞായറാഴ്ച പഞ്ചായത്തിലെ 14 കേന്ദ്രങ്ങളിലാണ് പോളിയോ തുള്ളിമരുന്ന് വിതരണം. പഞ്ചായത്ത് തല ഉദ്ഘാടനം രാമപുരം സബ് സെന്ററില്‍ നടക്കുമെന്ന് പ്രസിഡന്റ് കെ.ജയശങ്കര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!