26.3 C
Kunnamkulam
Saturday, November 21, 2026
Home Bureaus Erumapetty വടക്കാഞ്ചേരി ഉപജില്ലാ കലോത്സവം; മുണ്ടത്തിക്കോട് എൻ.എസ്.എസ് സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

വടക്കാഞ്ചേരി ഉപജില്ലാ കലോത്സവം; മുണ്ടത്തിക്കോട് എൻ.എസ്.എസ് സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

8

മുണ്ടത്തിക്കോട് എന്‍.എസ്.എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ആഹ്ലാദ പ്രകടനം നടത്തി. സ്‌കൂളിന്റെ നേട്ടത്തില്‍ പ്രിന്‍സിപ്പല്‍ ജി.പി. ശ്രേയസിനെയും പ്രധാനാധ്യാപിക വീണ വേണുഗോപാലിനെയും എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് രാജു മാരാത്ത് അഭിനന്ദിച്ചു. എല്‍.പി വിഭാഗത്തില്‍ മുണ്ടത്തിക്കോട് ഡി.വി.എല്‍.പി സ്‌കൂളും ഓവറോള്‍ ഒന്നാം സ്ഥാനം നേടിയതോടെ നാടിന് ഇരട്ട അഭിമാനമായി.

ADVERTISEMENT
error: Content is protected !!