ഡിസംബര്‍ 12 ന് പെരുമ്പിലാവ് അന്‍സാര്‍ ക്യാമ്പസില്‍ സംഘടിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് കുന്നംകുളം ഏരിയാ സമ്മേളന പ്രചരണാര്‍ത്ഥം, ജമാഅത്തെ ഇസ്ലാമി ആല്‍ത്തറ യൂണിറ്റിന്റെ നേതൃത്വത്തില്‍ തമിഴ് സഹോദരസംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മറ്റിയംഗം ഷാജു മുഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ എം അബ്ദുള്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് അംഗങ്ങളായ മുജീബ് പട്ടേല്‍, എം എന്‍ സലാഹുദീന്‍, ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. മേഖലയില്‍ തുണി വ്യാപാരം നടത്തുന്ന അമ്പതോളം തമിഴ് തൊഴിലാളികള്‍ സംഗമത്തില്‍ പങ്കെടുത്തു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. യൂണിറ്റ് അംഗങ്ങളായ അന്‍വര്‍ പരുവക്കുന്ന്, നിഷാദ് ആല്‍ത്തറ, നസീര്‍ തേനി, മാളിയേക്കല്‍ റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.



