എഴുത്തുകാരിയും സാമൂഹ്യ – സാംസ്‌കാരിക പ്രവര്‍ത്തകയും വയോജന കമീഷന്‍ അംഗവുമായ ഇ.എം.രാധ (70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും ആര്യാ അന്തര്‍ജനത്തിന്റെയും മകളാണ്. വനിതാ കമീഷന്‍ മുന്‍ അംഗമായിരുന്നു. ദീര്‍ഘകാലം സി.പി.എം അംഗമായിരുന്ന രാധ, പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ തിരുവനന്തപുരം യൂണിറ്റില്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജരായാണ് വിരമിച്ചത്. വഴുതക്കാട് കോട്ടണ്‍ഹില്‍ ഹൈറ്റ്സിലായിരുന്നു താമസം. ഇ.എം.എസിനെക്കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കുന്ന ‘ഇ.എം.എസ് – മകളുടെ ഓര്‍മകള്‍’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് സി.കെ. ഗുപ്തനാണ് ഭര്‍ത്താവ്.
സിദ്ധാര്‍ഥ് ഗുപ്തന്‍ മകനാണ്.



