‘ജീവിതശൈലീ രോഗങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ നടന്ന ക്ലാസിന് ഡോ. ലോഹിതാക്ഷന് നേതൃത്വം നല്കി. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, ചിട്ടയായ വ്യായാമം, ക്രമീകൃതമായ ജീവിതരീതി എന്നിവയുടെ പ്രാധാന്യവും ക്ലാസില്‍ ചര്‍ച്ചയായി. വായനശാല പ്രസിഡന്റ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വനിതാവേദി ചെയര്‍പേഴ്സണ്‍ പത്മം വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. . വായനശാല സെക്രട്ടറി ബൈജു, ജോയിന്റ് സെക്രട്ടറിമാരായ ഫിറോസ് അലി, ജാഫര്‍ മനക്കാടവത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വനിതാവേദി കണ്‍വീനര്‍ ഷക്കീല സലാഹുദ്ദീന്, ട്രഷറര്‍ അനുപമ സി. വി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Home Bureaus Perumpilavu കരിക്കാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ വനിതാവേദി പ്രതിമാസ യോഗവും പഠനക്ലാസും സംഘടിപ്പിച്ചു



