24.4 C
Kunnamkulam
Monday, November 23, 2026
Home Bureaus Kunnamkulam കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കുന്നംകുളം ഏരിയ സമ്മേളനം നടന്നു

കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കുന്നംകുളം ഏരിയ സമ്മേളനം നടന്നു

0

36 മത് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കുന്നംകുളം ഏരിയ സമ്മേളനം സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗം ജാസ്മിന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം അനുവദിക്കുക, മുഴുവന്‍ ഫാര്‍മസിസ്റ്റുകള്‍ക്കും പ്രത്യേക ക്ഷേമനിധി രൂപീകരിക്കുക , മെഡിക്കല്‍ ഷോപ്പുകളില്‍ മുഴുവന്‍ സമയം ഫാര്‍മസിസ്റ്റിന്റെ സേവനം ലഭ്യമാക്കുക എന്നീ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഏരിയ പ്രസിഡന്റ് പ്രണീത് അധ്യക്ഷനായി. എസ്എസ്എല്‍സി പ്ലസ് ടു ഡിഗ്രി മറ്റ് വിഷയങ്ങളില്‍ ഉന്നത വിജയം കൈവരിച്ച ഫാര്‍മസിസ്റ്റുകളുടെ മക്കളെ ആദരിച്ചു. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ബിജു ചെറിയാന്‍, സീനിയര്‍ ഫാര്‍മസിസ്റ്റ് അയ്യപ്പന്‍, രമ്യ, സംഗീത എന്നിവര്‍ സംസാരിച്ചു. ജോയിന്‍ സെക്രട്ടറി റസിയ ജലീല്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ശങ്കരനാരായണന്‍ നന്ദിയും രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പ്രണീത് സെക്രട്ടറി റസിയ ജലീല്‍ ട്രഷറര്‍ സംഗീത ഗിരീഷ് എന്നിവരുടെ അടങ്ങുന്ന കമ്മിറ്റി ചുമതലയേറ്റു

ADVERTISEMENT
error: Content is protected !!