മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളുടെ ഭാഗമായി രൂപം കൊള്ളുന്ന ശാരീരിക അസുഖങ്ങള്‍, മരുന്നുകളില്ലാത്ത ജീവധാര പദ്ധതിയിലൂടെ രോഗശാന്തി നേടിയെടുക്കാന്‍ കഴിയുന്ന ഷാജി സാമുവല്‍ രചിച്ച ദി ട്രാന്‍സ്കോഡ് പുസ്തകത്തിന്റെ പ്രകാശനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം വി.പ്രശാന്ത് പ്രകാശനം ചെയ്തു. ചെമ്മണ്ണൂര്‍ മഹാത്മ സ്മാരക ഗ്രാമീണ വായനശാലയില്‍ നടന്ന പ്രകാശന ചടങ്ങില്‍ വായനശാല പ്രസിഡണ്ട് അഡ്വ. കെഎസ്.ബിനോയ് അധ്യക്ഷനായിരുന്നു. മാധ്യമ പ്രവര്ത്തകന് സി എഫ്.ബെന്നി പുസ്തകം പരിചയപ്പെടുത്തി. വായനശാല സെക്രട്ടറി സി ആര്.സുനില്‍, വി ജി.അനില്‍, ഗ്രന്ഥകര്‍ത്താവ് ഷാജി സാമുവല്‍ എന്നിവര്‍ സംസാരിച്ചു.



