29.9 C
Kunnamkulam
Monday, November 23, 2026
Home Bureaus Kunnamkulam കുന്നംകുളം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

കുന്നംകുളം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

0

കുന്നംകുളം എംഎല്‍എ എ സി മൊയ്തീന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നവംബര്‍ 23, 24, 25, 26 തീയതികളില്‍ കുന്നംകുളത്തെ വിവിധ വിദ്യാലയങ്ങളിലും ടൗണ്‍ ഹാളിലും സജ്ജമാക്കിയ വേദികളിലാണ് കലോത്സവം അരങ്ങേറുന്നത്. ഉപജില്ലയിലെ 91 സ്‌കൂളുകളില്‍ നിന്നായി 249 ഇനങ്ങളില്‍ ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എം ജെ ഡി സ്‌കൂള്‍, ചിറളയം എച്ച് സി സി യുപി സ്‌കൂള്‍, ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍, നഗരസഭ ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലാണ് പ്രധാന മത്സരങ്ങള്‍ അരങ്ങേറുക. കലോത്സവം സിസിടിവി പ്രാദേശികം ചാനലിലൂടേയും യു ട്യൂബ് ചാനലിലൂടേയും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

ADVERTISEMENT
error: Content is protected !!