കണ്ടാണശ്ശേരി ഗ്രാമീണ വായനശാല – വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ഏകദിന വിനോദ യാത്ര സംഘടിപ്പിച്ചു. രാവിലെ വായനശാല പരിസരത്ത് നിന്ന് ആരംഭിച്ച വിനോദയാത്ര ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രമിത സജീവന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുല്‍ഫത്ത് ബക്കര്‍, സൗമ്യ ധനന് എന്നിവര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. 40 ല്‍ പരം വനിതകളും കുട്ടികളും യാത്രയില്‍ പങ്കെടുത്തു. പാലക്കാട് കോട്ട, മലമ്പുഴ ഡാം, വരിക്കാശ്ശേരി മന എന്നിവടങ്ങളിലാണ് വനിതാവേദി പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിയത്.



