30.6 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Kunnamkulam എ കെ സി എ കുന്നംകുളം താലൂക്ക് സമ്മേളനം നടന്നു

എ കെ സി എ കുന്നംകുളം താലൂക്ക് സമ്മേളനം നടന്നു

0

ഓള്‍ കേരള കാര്‍പെന്റേഴ്‌സ് അസോസിയേഷന്‍ (എ കെ സി എ) കുന്നംകുളം താലൂക്ക് സമ്മേളനം കുന്നംകുളം ജെ.എം.എം. ഹാളില്‍ നടന്നു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജയന്‍ മുതുവറ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് കുമാര്‍ ജി. കാവങ്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇന്‍ചാര്‍ജ് നിതീഷ് കാണിപ്പയ്യൂര്‍ സംഘടനാ വിശദീകരണം നടത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ താലൂക്ക് കമ്മിറ്റി ഭാരവാഹികളായി രാജന്‍ ചുവന്നൂര്‍ (പ്രസിഡന്റ്), സുശാന്തന്‍ കാവിലക്കാട് (സെക്രട്ടറി), ജയ്പാല്‍ പോര്‍ക്കുളം (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗം രാമചന്ദ്രന്‍ കോട്ടപ്പടി, ജില്ലാ വൈസ് പ്രസിഡന്റ് ബാബു തലപ്പിള്ളി, സംസ്ഥാന-ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉദയന്‍ കൊടുങ്ങല്ലൂര്‍, സുധീഷ് അത്താണി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുബിന്‍ വലപ്പാട് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി അശോകന്‍ പന്തല്ലൂര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!