രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഡ്യൂക്കേഷനില്‍ ഡോക്ടറേറ്റ് നേടി ഡോ. ടി ജെ മിനി. അധ്യാപക – വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരിട്ടു കൊണ്ടിരിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും നിയന്ത്രണ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തിലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. ഡോ. സൗദാമിനി മേനോന്റെ മാര്‍ഗനിര്‍ദേശത്തിലാണ് പി.എച്ച്.ഡി കരസ്ഥമാക്കിയത്. കടവല്ലൂര്‍ കരിക്കാട് മടുക്കയാങ്കല്‍ ബിജു ജോസഫിന്റെ ഭാര്യയും പെരുമ്പിലാവ് അന്‍സാര്‍ ട്രെയിനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമാണ്.



