33.3 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Thrithala ക്ലാസ്മുറിയിൽ സഹപാഠിക്ക് നേരെ വെടിയുതിർത്ത് ഒൻപതാം ക്ലാസുകാരൻ

ക്ലാസ്മുറിയിൽ സഹപാഠിക്ക് നേരെ വെടിയുതിർത്ത് ഒൻപതാം ക്ലാസുകാരൻ

87

തൃത്താല പരുതൂരില്‍ ക്ലാസ്മുറിക്കുള്ളില്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തത്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സംഭവത്തില്‍ അഞ്ച്മൂല സ്വദേശിയായ വിദ്യാര്‍ഥിയുടെ തോളില്‍ വെടിയേറ്റു. ക്ലാസില്‍ മറ്റു വിദ്യാര്‍ഥികള്‍ ഉള്ള സമയത്ത്, ക്ലാസ് മുറിയുടെ വാതിലടച്ച ശേഷമാണ് കൊടുമുണ്ട സ്വദേശിയായ വിദ്യാര്‍ഥി വെടിയുതിര്‍ത്തത്. രണ്ട് തവണയാണ് കുട്ടി നിറയൊഴിച്ചത്. ആദ്യത്തെ വെടി ക്ലാസ് മുറിയുടെ ഭിത്തിയിലാണ് തറച്ചത്. തുടര്‍ന്ന് ഉതിര്‍ത്ത രണ്ടാമത്തെ വെടിയാണ് സഹപാഠിയുടെ തോളില്‍ തുളച്ചുകയറിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ തറച്ച ബുള്ളറ്റ് പുറത്തെടുക്കുന്നതിനായി വിദ്യാര്‍ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിന് പിന്നാലെ വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. എവിടെ നിന്നാണ് വിദ്യാര്‍ഥിക്ക് തോക്ക് ലഭിച്ചതെന്നും, വെടിവെപ്പിലേക്ക് നയിച്ച കാരണം എന്താണെന്നും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ADVERTISEMENT
error: Content is protected !!