33.3 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Perumpilavu പെരുമ്പിലാവ് സെന്ററില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

പെരുമ്പിലാവ് സെന്ററില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

0

 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ചങ്ങരംകുളം ഭാഗത്തുനിന്ന് കുന്നംകുളത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും പട്ടാമ്പി ഭാഗത്തുനിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ നാട്ടുകാര്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗത തടസ്സമുണ്ടായി. പെരുമ്പിലാവ് ജംഗ്ഷനില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!