33.3 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Perumpilavu ദേശീയതല മത്സരത്തിന് ഇറങ്ങുന്ന പഴഞ്ഞി സ്കൂൾ ജൂനിയർ ഹോക്കി ടീമിന് ജേഴ്സി കൈമാറി

ദേശീയതല മത്സരത്തിന് ഇറങ്ങുന്ന പഴഞ്ഞി സ്കൂൾ ജൂനിയർ ഹോക്കി ടീമിന് ജേഴ്സി കൈമാറി

0

ദേശീയതല ഹോക്കി മത്സരത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്തേക്ക് യാത്രതിരിക്കുന്ന പഴഞ്ഞി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ജൂനിയര്‍ ഹോക്കി ടീമിന് പുതിയ ജേഴ്‌സി കൈമാറി. ടീമിന് ആവശ്യമായ ജേഴ്‌സി ലഭ്യമാക്കാന്‍ സഹായിക്കണമെന്ന്, സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരന്‍ അനയ് കൃഷ്ണ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കറിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന്, പെരുമ്പിലാവ് റോയല്‍ സ്‌പോര്‍ട്‌സ് ഉടമ പള്ളിക്കര സുഭാഷിന്റെ സഹകരണത്തോടെയാണ് 19 അംഗ ടീമിന് പുതിയ ജഴ്‌സിയെന്ന ആവശ്യം സാക്ഷാത്കരിച്ചത്. ഈ വര്‍ഷം രണ്ടാം തവണയാണ് പഴഞ്ഞി സ്‌കൂളിലെ കുട്ടികള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജേഴ്‌സി ഒരുക്കി കൊടുക്കുന്നത്. സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ജെഴ്സി വിതരണം നിര്‍വഹിച്ചത്. പിടിഎ പ്രസിഡണ്ട് സന്തോഷ് കൊളത്തേരി, വാര്‍ഡ് മെമ്പര്‍ മോനിഷ രജീഷ്, മെമ്പര്‍മാരായ ഷൈലജ അരുണ്‍ദാസ്, പി എം അലി, ടി എസ് മണികണ്ഠന്‍, ജിന്‍സി സജു, സന്ധ്യ ഷിബു, പ്രിന്‍സിപ്പല്‍മാരായ റസിയ, ജനീര്‍ലാല്‍, കായീക അദ്ധ്യാപകന്‍ സുജേഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!