എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന യുഡിഎഫ് നിലപാടുകള്‍ക്കെതിരേയും, ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എന്‍.കെ.കബീര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും സിപിഎം മങ്ങാട് സെന്ററില്‍ പ്രതിഷേധ യോഗം നടത്തി. സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം പി.എന്‍. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എം.നന്ദീഷ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി.അബാല്‍മണി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എം.അഷറഫ്, എസ്. ബന്ധന്ത്‌ലാല്‍, സുമന സുഗതന്‍, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, പി.ടി. ദേവസി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറണമെന്നും ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എന്‍.കെ.കബീര്‍ പഞ്ചായത്ത് അംഗമായി തുടരുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.



