ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് പാറന്നൂരിലെ ഗ്രാമീണ വായനശാല സബ്ബ് റോഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചതില്‍ അഴിമതി ആരോപിച്ചും, വാര്‍ഡ് മെമ്പര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് മൂന്നാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. റോഡ് കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തിയില്‍ വാര്‍ഡ് മെമ്പര്‍ ജൂലറ്റ് വിനുവിന്റെ രാജി ആവശ്യം ഉന്നയിച്ചും മെമ്പറുടെ പങ്ക് വിജിലന്‍സ് അന്വേഷിക്കണമെന്നും, സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ സമരത്തിനു കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാര്‍, മണ്ഡലം പ്രസിഡണ്ട് ധനേഷ് ചുള്ളിക്കാട്ടില്‍, മുന്‍ പഞ്ചായത്തംഗം എ.കെ ജെയിംസ്, വാര്‍ഡ് കമ്മിറ്റി ഭാരവാഹികളായ
പി.വി. റാഫി, ഒ.എം.ഷാജി, എം.എസ് അശോകന് എന്നിവര്‍ നേതൃത്വം നല്കി. വിവിധ ബൂത്ത് കമ്മിറ്റികളുടെയും വാര്‍ഡ് കമ്മിറ്റിയുടെയും ഭാരവാഹികള്‍ പങ്കെടുത്തു.



