30.2 C
Kunnamkulam
Wednesday, November 25, 2026
Home Bureaus Perumpilavu കാർഷിക സംസ്കാരം പകർന്നുനൽകാൻ അൻസാർ സ്കൂൾ ഓഫ് സ്പെഷ്യൽ എജ്യുക്കേഷനിൽ പ്രത്യേക പരിപാടി

കാർഷിക സംസ്കാരം പകർന്നുനൽകാൻ അൻസാർ സ്കൂൾ ഓഫ് സ്പെഷ്യൽ എജ്യുക്കേഷനിൽ പ്രത്യേക പരിപാടി

0

കൃഷിയോട് താല്പര്യം വളര്‍ത്തുകയും കാര്‍ഷിക അവബോധം ഉണ്ടാക്കുകയും ലക്ഷ്യമിട്ട് പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ ഓഫ് സ്‌പെഷ്യല്‍ എജ്യൂക്കേഷനിലെ കുട്ടികള്‍ക്കായി പ്രത്യേക പരിപാടി നടത്തി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ന്യൂട്രീഷന്‍ ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായി, സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. യുവകര്‍ഷകനായ പി.എ. സതീഷ് കുമാര്‍ ക്ലാസ് നയിച്ചു. വിവിധ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കൃഷിയറിവ് പകര്‍ന്നുനല്‍കുന്ന അദ്ദേഹം, ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് തുടങ്ങിയ രീതികള്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തനത്തിലൂടെ വിശദീകരിച്ചു നല്‍കി. പരിപാടിയുടെ ഭാഗമായി സ്‌കൂളില്‍ ഇതിനോടകം വിപുലമായ കൃഷിത്തോട്ടവും ഒരുക്കിയിട്ടുണ്ട്. അന്‍സാര്‍ സ്‌കൂള്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.കെ. ഫൗസിയ സ്വാഗതവും അധ്യാപകന്‍ കെ. മുഹമ്മദ് ഫലാഹ് നന്ദിയും പറഞ്ഞു. പ്രീ-വൊക്കേഷണല്‍ അധ്യാപകരായ എം. നവാഫ്, എന്‍.എസ്.പ്രിജി, സി. ആയിഷ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!