30.7 C
Kunnamkulam
Wednesday, November 25, 2026
Home Bureaus Kunnamkulam കെ.എസ്.എസ്.പി.യു ഡിജിറ്റൽ സാക്ഷരതാ ക്യാമ്പയിൻ; രണ്ടാം ഘട്ടത്തിന് കുന്നംകുളത്ത് തുടക്കമായി

കെ.എസ്.എസ്.പി.യു ഡിജിറ്റൽ സാക്ഷരതാ ക്യാമ്പയിൻ; രണ്ടാം ഘട്ടത്തിന് കുന്നംകുളത്ത് തുടക്കമായി

10

കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ് യൂണിയന്‍ കുന്നംകുളം നോര്‍ത്ത് യൂണിറ്റിന്റെ ഡിജിറ്റല്‍ സാക്ഷരതാ ക്യാമ്പയിന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കുന്നംകുളം പെന്‍ഷന്‍ ഭവനില്‍ നടക്കുന്ന ക്യാമ്പയിന്‍ ബ്ലോക്ക് ജോ: സെക്രട്ടറി പി.കെ വേലു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് പി.ടി സുശീല അധ്യക്ഷത വഹിച്ചു. പെന്‍ഷന്‍കാര്‍ക്ക് മുഴുവനായും ഡിജിറ്റല്‍ സാക്ഷരത നല്‍കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പരിശീലിപ്പിച്ചവരെ ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. ട്രഷറിയുമായി ബന്ധപ്പെട്ട ആപ്പുകളെ പരിചയപ്പെടുത്തുന്നതോടെ പ്രായമായ പെന്‍ഷന്‍കാര്‍ക്ക് വീട്ടിലിരുന്ന് പണം കൈകാര്യം ചെയ്യാനാകും. സാംസ്‌കാരിക വേദി കണ്‍വീനര്‍ ഡെന്നീസ് മങ്ങാട്, വനിതാവേദി കണ്‍വീനര്‍ ഇ എം ബീപാത്തു, ആശാലത, എ വി കമലാകരന്‍, ലളിത എന്നിവര്‍ പ്രസംഗിച്ചു. എം പത്മ, പി.ടി സുശീല എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. യൂണിറ്റ് സെക്രട്ടറി കെ.എം സൂസന്ന സ്വാഗതവും കെ വി ഗ്‌ളാഡിസ് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!