30.7 C
Kunnamkulam
Wednesday, November 25, 2026
Home Bureaus Perumpilavu വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 85 കിലോഗ്രാം കഞ്ചാവ് പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 85 കിലോഗ്രാം കഞ്ചാവ് പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

16

 

വെളിയങ്കോട് പഴഞ്ഞിയില്‍ വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 85 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി.ഒരാള്‍ അറസ്റ്റില്‍ . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ ഒരു മണിക്ക് നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി വെളിയംകോട് പഴഞ്ഞിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 85 കിലോയോളം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തത്.കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന വെളിയങ്കോട് പഴഞ്ഞി സ്വദേശി കുറുപ്പം വീട്ടില്‍ മുഹമ്മദ് അഫ്‌സറിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പൊന്നാനി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി നൗഷാദിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രബുല ചന്ദ്രന്‍ ,പ്രിവന്റ്റ്റീവ് ഓഫീസര്‍ ഗ്രേഡ് ആയ എംസി വിനേഷ്,ടി കെ ജ്യോതി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ് കണ്ണന്‍,എസ് ശ്രീജിത്ത്,എ വി അര്‍ജുന്‍,പി കെ രാഹുല്‍ ,ജി വിനോദ് കുമാര്‍ എന്നിവ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ADVERTISEMENT
error: Content is protected !!