ചൂണ്ടന്കുറ്റിപ്പുറം സംസ്ഥാന പാതയിലെ പറേമ്പാടം കുരിശുപള്ളി ബസ് സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലെത്താതെ ബസുകള്‍ മൂന്ന് റോഡുകള്‍ സംഗമിക്കുന്ന ജംഗ്ഷനിലാണ് നിര്‍ത്തുന്നത്. ഇതോടെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്ക് ബസ് കയറാനായി ജംഗ്ഷനിലേക്ക് നടക്കേണ്ട അവസ്ഥയാണ്. ജംഗ്ഷനിലെ തിരക്കും അപകടസാധ്യതയും കണക്കിലെടുത്താണ് ബസ് സ്റ്റോപ്പ് ജംഗ്ഷനില്‍ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് ഏകദേശം 100 മീറ്റര്‍ മാറ്റി കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത്. എന്നാല്‍ ബസുകള്‍ ഇവിടെ നിര്‍ത്താത്തതിനാല്‍ യാത്രക്കാര്‍ക്കായി ഒരുക്കിയ സൗകര്യം ഇപ്പോള്‍ പ്രയോജനരഹിതമായി കിടക്കുകയാണ്. കുന്നംകുളം എം.എല്‍.എ ആയിരുന്ന ബാബു എം.പാലിശ്ശേരിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഏകദേശം 15 വര്‍ഷം മുമ്പാണ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത്.



