ബുധനാഴ്ച രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയെ തുടര്‍ന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ ഇരു ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തില്‍ ബസുകളുടെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.



