ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവിനെ തിരൂര്‍ പോലീസ് പിടികൂടി. കോട്ടക്കല്‍ കുഴിപ്പുറം കവലയില്‍ താമസിക്കുന്ന 26 വയസുള്ള തെക്കാരത്ത് അബ്ദുല്‍ അസീബാണ് അറസ്റ്റിലായത്. തിരൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഒഡീഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി ബാഗിലാക്കി ട്രെയിന്‍ മാര്‍ഗം തിരൂരിലെത്തിച്ച പ്രതി, റെയില്‍വേ സ്റ്റേഷനിലെ മുന്‍വശത്തെ പ്രവേശന കവാടത്തിലൂടെ പുറത്തുപോകാതെ പിന്‍വശത്തെ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കുള്ള വഴിയിലൂടെ കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെച്ച് പിടിയിലായത്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ചെറുപായ്ക്കറ്റുകളിലാക്കി വില്‍പ്പന നടത്താനാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതിയില്‍ നിന്ന് 2 കിലോ കഞ്ചാവാണ് പിടികൂടിയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ കഞ്ചാവ് വാങ്ങാന്‍ ആവശ്യക്കാരായ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും വിവരങ്ങള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



