30.2 C
Kunnamkulam
Thursday, November 26, 2026
Home Bureaus Kunnamkulam മാപ്പിളപ്പാട്ട് മത്സരം ; ഒന്നാംസ്ഥാനം കരസ്ഥമാക്കി പന്നിത്തടം കോണ്‍കോഡ് സ്‌കൂള്‍

മാപ്പിളപ്പാട്ട് മത്സരം ; ഒന്നാംസ്ഥാനം കരസ്ഥമാക്കി പന്നിത്തടം കോണ്‍കോഡ് സ്‌കൂള്‍

12

 

ഹയര്‍ സെക്കന്ററി വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ ഒന്നാംസ്ഥാനം
കരസ്ഥമാക്കി പന്നിത്തടം കോണ്‍കോഡ് സ്‌കൂള്‍. വിദ്യാലയത്തിലെ ആഹില്‍ റാഫി, ഫാത്തിമ സന്‍ഹ എന്നിവരാണ് മത്സരവിജയികള്‍. ശ്രവണസുന്ദരമായ ഈരടികളും താളലയവും ഒത്തുചേര്‍ന്ന മാപ്പിളപ്പാട്ട് മത്സരത്തില്‍ മത്സരാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചു. മോയിന്‍കുട്ടി വൈദ്യര്‍, ഒ.എം. കരുവാരക്കുണ്ട്, ഹംസ നരൊക്കാവ്, ബദറുദ്ദീന്‍ പാറന്നൂര്‍, അബ്ദുള്ളാഹിബ്‌നു ഇബ്രാഹിം, അബൂ ആലം അസ്ലം തുടങ്ങിയ പ്രമുഖരുടെ രചനകളാണ് വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നടന്ന മത്സരത്തില്‍, മാപ്പിളപ്പാട്ടിന്റെ തനത് ശൈലിയും ഭാവവും ഒട്ടും ചോരാതെയാണ് മത്സരാര്‍ഥികള്‍ പാട്ടുകള്‍ ആലപിച്ചത്.

ADVERTISEMENT
error: Content is protected !!