30.2 C
Kunnamkulam
Thursday, November 26, 2026
Home Bureaus Velur വേലൂര്‍ മണിമലര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ കളമെഴുത്തുപാട്ട് ഭക്തിസാന്ദ്രമായി

വേലൂര്‍ മണിമലര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ കളമെഴുത്തുപാട്ട് ഭക്തിസാന്ദ്രമായി

9

 

ഭക്തിയുടെയും വിശ്വാസത്തിന്റെയും നിറവില്‍ വേലൂര്‍ മണിമലര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ കളമെഴുത്തുപാട്ട് ഭക്തിസാന്ദ്രമായി നടന്നു. കേരളത്തിന്റെ ക്ഷേത്രാചാര പാരമ്പര്യത്തില്‍ ഏറെ പ്രാധാന്യമുള്ള അനുഷ്ഠാനങ്ങളിലൊന്നായ കളമെഴുത്തും പാട്ടും ദേവീഭക്തിയുടെയും കലാപാരമ്പര്യത്തിന്റെയും മനോഹരമായ സംഗമമായി.വിവിധ വര്‍ണങ്ങളിലുള്ള പ്രകൃതിദത്ത പൊടികള്‍ ഉപയോഗിച്ച് ക്ഷേത്രാങ്കണത്തില്‍ ദേവിയുടെ രൂപം മനോഹരമായി കളത്തില്‍ വരച്ചൊരുക്കി. ഭക്തിയും കലയും ഒത്തുചേര്‍ന്ന കളമെഴുത്ത് ഭക്തജനങ്ങള്‍ക്ക് വേറിട്ട കാഴ്ചാനുഭവമായി. തുടര്‍ന്ന് കൃഷ്ണമണി കുറുപ്പിന്റെ നേതൃത്വത്തില്‍ നടന്ന കളമെഴുത്തുപാട്ടില്‍ ദേവീസ്തുതികളും പരമ്പരാഗത അനുഷ്ഠാനങ്ങളും ചടങ്ങിന് ആത്മീയചൈതന്യമേകി. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് താലപ്പൊലി കൂടുതല്‍ മിഴിവേകി.

ADVERTISEMENT
error: Content is protected !!